ad
Deshabhimani

പാടത്തിരുന്ന മോട്ടോർ മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

mp
വെബ് ഡെസ്ക്

Published on Jul 13, 2026, 04:55 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിൽ പാടത്തിരുന്ന മോട്ടോർ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കളെ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലാണ് സംഭവം.


നാട്ടുകാർ ചേർന്ന് യുവാക്കളെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നു. കാർമോദിയ എന്ന സ്ഥലത്തെ ഒരു ഫാം ഹൗസിലെ മോട്ടോർ പമ്പുകൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ക്രൂരത. ഫാമിലെ ഒരു പോസ്റ്റിൽ കെട്ടിയിട്ട ശേഷം മോഷണക്കുറ്റം സമ്മതിക്കാനും ആരൊക്കെയാണ് ഒപ്പമുണ്ടായിരുന്നതെന്നും ചോദിച്ച് യുവാക്കളെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാം.
പിന്നാലെ വന്യമൃഗങ്ങളിൽ നിന്ന് ഫാമിനെ സംരക്ഷിക്കാൻ സ്ഥാപിച്ച യന്ത്രത്തിൽ നിന്നും ഇവരെ ഷോക്കടിപ്പിക്കുകയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ സ്വമേധയ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home