ad
Deshabhimani

യാത്രയ്ക്കി‌ടെ തർക്കം: പൊലീസുകാരൻ ഭാര്യയെ വെടിവെച്ചുകൊന്നു, പ്രിയങ്കയുടെ മരണം ജന്മദിനത്തിൽ

Delhi Police

മനീഷ് ഭാട്ടിയ, പ്രിയങ്ക

വെബ് ഡെസ്ക്

Published on Jul 13, 2026, 04:41 PM | 1 min read

ന്യൂഡൽഹി: യാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് പൊലീസുകാരൻ ഭാര്യയെ വെടിവെച്ചുകൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരയിലാണ് ദാരുണ സംഭവം. ഡൽഹി പൊലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം.


ഡൽഹി പൊലീസിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡ് അംഗമാണ് മനീഷ്. സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പ്രിയങ്കയെ നടുറോഡിൽ ആക്രമിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. പ്രിയങ്കയുടെ ജന്മദിനത്തിലായിരുന്നു ദാരുണ മരണം നടന്നത്. അധ്യാപിക കൂടിയാണ് കൊല്ലപ്പെട്ട പ്രിയങ്ക.


വഴിയാത്രക്കാരനാണ് പരിക്കേറ്റ നിലയിലുള്ള പ്രിയങ്കയെ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു, സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി മനീഷിനായി അന്വേഷണം ഊർജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home