ad
Deshabhimani

ഒരേ വേദിയിൽ ഒന്നിച്ച് ബിരുദം സ്വീകരിച്ച് അമ്മയും മകനും; അപൂർവ നേട്ടത്തിന് സാക്ഷ്യംവഹിച്ച് ഐഐടി മദ്രാസ്

iit madras
വെബ് ഡെസ്ക്

Published on Jul 13, 2026, 06:03 PM | 1 min read

ചെന്നൈ : മനോഹരമായൊരു നിമിഷത്തിനാണ് അടുത്തിടെ നടന്ന ഐഐടി മദ്രാസിന്റെ ബിരുദദാന ചടങ്ങ് വേദി സാക്ഷ്യംവഹിച്ചത്. ഗുജറാത്ത് സ്വദേശികളായ 45കാരി ജിഗീഷ ടൈലറിനും 21കാരനായ മകൻ ആദിത്യ കപാഡിയക്കും ഇത് ഇരട്ടിമധുരമാണ്.


ഒരേ വേദിയിൽ ഒന്നിച്ച് ബിരുദം സ്വീകരിച്ച് അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് അമ്മയും മകനും. ഐഐടി മദ്രാസിന്റെ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാമിലൂടെയാണ് ഇരുവരും ഈ വിജയം സ്വന്തമാക്കിയത്. ചടങ്ങിൽ ജിഗീഷ പ്രോഗ്രാമിൽ ഡിപ്ലോമയും, മകൻ ആദിത്യ ബിഎസ് ബിരുദവും ഏറ്റുവാങ്ങി. വ്യത്യസ്ത ദിവസങ്ങളിലാണ് ഇവരുടെ ബിരുദദാന ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും ഒരു സഹപാഠിയുടെ സഹായത്തോടെ ഒരേ വേദിയിൽ ഒന്നിച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ഇവർക്ക് അവസരം ലഭിക്കുകയായിരുന്നു.


ഗുജറാത്തിലെ ബറൂച്ചിലുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ 16 വർഷമായി ഇലക്ട്രോണിക്സ് അധ്യാപികയായിരുന്നു ജിഗീഷ. എന്നാൽ കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2019 ൽ അവർ ജോലിയിൽ നിന്ന് വിരമിച്ചു. തുടർന്ന് 2021-ൽ മകൻ ആദിത്യ ഐഐടി മദ്രാസിന്റെ ഓൺലൈൻ ഡാറ്റാ സയൻസ് കോഴ്സിൽ ചേർന്നു. മകൻ പഠിക്കുന്നത് കണ്ടതാണ് ജിഗീഷ വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞത്. അങ്ങനെ 2022 ന്റെ അവസാനത്തോടെ അവർ ഇതേ കോഴ്സിൽ ചേർന്നു. വീട്ടുജോലികൾക്കിടയിലായിരുന്നു ജിഗീഷയുടെ പഠനം. പുലർച്ചെ എഴുന്നേറ്റ് പഠിച്ചും, തത്സമയ സെഷനുകളിൽ പങ്കെടുത്തും സഹപാഠികളോടൊപ്പം ചേർന്നും പഠിക്കാൻ സമയം കണ്ടെത്തി.


പരീക്ഷകൾക്കായി അമ്മയും മകനും ഒരുമിച്ചായിരുന്നു തയ്യാറെടുപ്പുകൾ. അസൈൻമെന്റുകളിൽ പരസ്പരം സഹായിക്കുകയും ചെയ്തു. ഓൺലൈൻ അസെസ്മെന്റുകളിലും വൈവ പരീക്ഷകളിലും അമ്മയ്ക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാനും മകൻ മുന്നിലുണ്ടായിരുന്നു. ഈ വിജയത്തിലൂടെ പഠനത്തിന് പ്രായമൊരു തടയമല്ലെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ജി​ഗീഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home