പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; പരപ്പനങ്ങാടി സ്വദേശിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി മുഴക്കിയയാളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രിയുടെ തലയറുക്കുമെന്ന് ഫേസ്ബുക്കില്‍ വീഡിയോയിട്ട പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ യുവാവിനെയാണ് ചികിത്സയ്ക്കയച്ചത്.
മാനസികവെല്ലുവിളി നേരിടുന്ന വ്യക്തിയാണിതെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. വധഭീഷണിയെത്തുടര്‍ന്ന് യുവാവിനെതിരെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തിരുന്നു. ഫേസ്ബുക്കില്‍നിന്ന് വീഡിയോ നീക്കംചെയ്യുകയുംചെയ്തു. വീഡിയോ റെക്കോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.
പോസ്റ്റിനുതാഴെ മതസ്പർധ വളർത്തുന്ന കമന്റുകൾ ഇട്ടവരുടെ വിവരങ്ങൾ പൊലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ ശേഖരിക്കുന്നുണ്ട്. ഇവരെയും കേസിൽ പ്രതിചേർക്കും.










0 comments