ad
Deshabhimani

90കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിനായി തിരച്ചില്‍

sexual assault rape
വെബ് ഡെസ്ക്

Published on Mar 08, 2026, 04:01 PM | 1 min read

ഖണ്ഡ്വ : മധ്യപ്രദേശില്‍ 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ ബലാത്സംഗം ചെയ്തതെന്നാണ് വിവരം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്.


വ്യാഴാഴ്ച രാത്രി തന്‍റെ കൃഷിയിടത്തിലെ കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. പീഡനത്തിനിരയായ വിവരം അടുത്ത ദിവസമാണ് വയോധിക, സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ അറിയിച്ചത്. ഉടന്‍ തന്നെ മകളും ബന്ധുക്കളുമെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


പീഡനത്തിനിരയായ വയോധിക നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home