ആന്ധ്രയിൽ ക്ഷേത്രത്തിൽ തിക്കും തിരക്കും: ഒമ്പത് മരണം

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ഒമ്പത് മരണം. ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനിടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ഏകാദശി ആഘോഷത്തിനായി ക്ഷേത്രത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയതോടെ തിക്കും തിരക്കും അനുഭവപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ ശരിയായ ചികിത്സ നൽകാൻ നിർദേശിച്ചു.
സംസ്ഥാന കൃഷി മന്ത്രി കെ അച്ചനായിഡു സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അധിക പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനാായി വിന്യസിച്ചിട്ടുണ്ട്.
updating...










0 comments