print edition ബിജെപിയിലെത്തിയത് കോൺഗ്രസിന്റെ 9 മുഖ്യമന്ത്രിമാർ

കോൺഗ്രസിന്റെ 10 മുഖ്യമന്ത്രിമാരാണ് പാർടി വിട്ടത്. ഇതിൽ ഗുലാംനബി ആസാദ് ഒഴികെ ഒമ്പത് പേരും ബിജെപി പാളയത്തിലെത്തി. 2014നും 2022നും ഇടയ്ക്ക് കോൺഗ്രസ് എംപിമാരും എംഎൽഎമാരുമായ 173 പേരാണ് രായ്ക്കുരാമാനം രാജിവച്ച് ബിജെപി പാളയത്തിൽ ചേക്കേറിയത്.
അശോക് ചൗഹാൻ (മഹാരാഷ്ട്ര) - മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്നു.
കിരൺകുമാർ റെഡ്ഡി (ആന്ധ്ര) - അവിഭക്ത ആന്ധ്രയുടെ അവസാനത്തെ മുഖ്യമന്ത്രി.
ദിഗംബർ കാമത്ത് (ഗോവ) - രണ്ടുതവണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ് 2007 മുതൽ 2012 വരെ ഗോവ മുഖ്യമന്ത്രിയായിരുന്ന കാമത്ത്.
രവി നായിക് (ഗോവ) - രണ്ടുതവണ ഗോവ മുഖ്യമന്ത്രി. 2021ൽ ബിജെപിയിലേക്ക് ചേക്കേറി. രണ്ടുമക്കളും ബിജെപിയിലെത്തി.
വിജയ് ബഹുഗുണ (ഉത്തരാഖണ്ഡ്) - ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ എട്ട് കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നു.
എൻ ഡി തിവാരി (ഉത്തരാഖണ്ഡ്) - മുൻ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി നാരായൺദത്ത് തിവാരി 2017 ജനുവരിയിലാണ് മകൻ രോഹിത് ശേഖറിനൊപ്പം ബിജെപിയിൽ ചേർന്നത്.
അമരീന്ദർ സിങ്- (പഞ്ചാബ്) - പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് കോൺഗ്രസിൽ നിന്ന് രാജിവച്ചശേഷം പഞ്ചാബ് ലോക് കോൺഗ്രസ് പാർടി രൂപീകരിച്ചു. പിന്നീട് ബിജെപിയിൽ ലയിച്ചു.
എസ് എം കൃഷ്ണ (കർണാടക) - കർണാടക മുഖ്യമന്ത്രിയും കേന്ദ്ര വിദേശമന്ത്രിയായിരുന്നൂ. കോൺഗ്രസ് പ്രവർത്തകസമിതി അംഗമായിരിക്കെയാണ് ബിജെപിയിലേക്ക് പോയത്.
പേമ ഖണ്ഡു (അരുണാചൽപ്രദേശ്) - അരുണാചൽപ്രദേശ് നിയമസഭയിൽ കോൺഗ്രസിനുണ്ടായിരുന്ന 44 എംഎൽഎമാരിൽ 43പേരും 2016ൽ പാർടി വിട്ടതോടെ് ഭരണം നഷ്ടമായി. നിലവിൽ ബിജെപി മുഖ്യമന്ത്രിയാണ് പേമ.
ബിജെപിക്ക് മുഖ്യമന്ത്രിമാരെ നൽകുന്ന കോൺഗ്രസ്
വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്കും സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തത് കോൺഗ്രസാണ്.
മണിക് സാഹ- (ത്രിപുര) - ത്രിപുരയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ മണിക് സാഹ 2016ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
ഹിമന്ത് ബിശ്വ ശർമ (അസം) - 2015ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹിമന്ത് ബിശ്വ ശർമയാണ് അസം മുഖ്യമന്ത്രി.
നെയ്ഫിയു റിയോ (നാഗാലാൻഡ്) - ബിജെപി സഖ്യകക്ഷിയായ എൻഡിപിപി ഭരിക്കുന്ന നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും മുൻ കോൺഗ്രസ് നേതാവാണ്.
കേരളം – 2026 - കോൺഗ്രസ് ദാനംചെയ്ത എൻഡിഎ സ്ഥാനാർഥികൾ
1 പദ്മജ വേണുഗോപാൽ– - തൃശൂർ
2 മേജർ രവി -– ഒറ്റപ്പാലം
3 അഖിൽ മാരാർ– - തൃക്കാക്കര
4 ബി ഗോപകുമാർ -–ചാത്തന്നൂർ
5 പ്രണേഷ് രാജേന്ദ്രൻ -–ചിറ്റൂർ
6 വത്സല പ്രസന്നകുമാർ -– പറവൂർ
7 എം ജെ ജോബ് -– ആന്പലപ്പുഴ
8 പന്തളം പ്രതാപൻ– - അടൂർ
9 ആർ എസ് അരുൺരാജ്– - ചടയമംഗലം
10 സി രഘുനാഥ്–- കണ്ണൂർ
11 ബി എസ് അനൂപ് – - ചിറയിൻകീഴ്
12 ബാബു ദിവാകരൻ–- കുന്നത്തുനാട്
13 വർഗീസ് ജോർജ്–- കൊടുങ്ങല്ലൂർ
14. ആർ രശ്മി – കൊട്ടാരക്കര
(11 പേർ ബിജെപി സ്ഥാനാർഥികൾ; 3 പേർ 20-20)










0 comments