കൊൽക്കത്തയിൽ വൻ സാമ്രാജ്യത്വവിരുദ്ധ റാലി

കൊൽക്കത്ത > ലോക സമാധാനദിനത്തോടനുബന്ധിച്ച‌് കൊൽക്കത്തയിൽ ആയിരങ്ങൾ അണിനിരന്ന വൻ സാമ്രാജ്യത്വ വിരുദ്ധറാലി. ഇടതുമുന്നണി നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ നാനാതുറകളിൽപ്പെട്ടവർ പങ്കെടുത്തു. മൂന്നാം ലോക രാജ്യങ്ങളിൽ അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ സാമ്രാജ്യത്വ അനുകൂല വിദേശനയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും റാലി ഉയർത്തി. ബംഗാളിലെ മമത സർക്കാരിന്റെ ജനാധിപത്യ വിരുദ്ധനയങ്ങൾക്കെതിരെയും റാലിയിൽ പ്രതിഷേധമുയർന്നു.
മൗലാലി രാംലീലാ പാർക്കിൽനിന്ന‌് ആരംഭിച്ച പ്രകടനം മഹാജതി സദനിൽ സമാപിച്ചു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി നേതാക്കൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന‌് ചേർന്ന യോഗത്തിൽ ബിമൻ ബസു അധ്യക്ഷനായി.








0 comments