print edition 5 വർഷം; മരിച്ചത് 315 ശുചീകരണ തൊഴിലാളികൾ

ന്യൂഡൽഹി: സെപ്‌റ്റിക് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ രാജ്യത്ത് അഞ്ചുവർഷത്തിനിടെ 315 ശുചീകരണതൊഴിലാളികൾ മരിച്ചതായി കേന്ദ്രസർക്കാർ. 18 സംസ്ഥാനങ്ങളിലായാണ് ഇത്രയും മരണം. ജോൺബ്രിട്ടാസിന്റെ ചോദ്യത്തിനാണ് കേന്ദ്രസർക്കാർ രാജ്യസഭയിൽ മറുപടി നൽകിയത്.
മഹാരാഷ്ട്ര– 53, ഹരിയാന–43, തമിഴ്‌നാട് – 38, ഉത്തർപ്രദേശ് –35, ഡൽഹി – 26, ഗുജറാത്ത് – 25, രാജസ്ഥാൻ– 24 എന്നിങ്ങനെയാണ് മരണങ്ങൾ. മതിയായ സുരക്ഷാസംവിധാനങ്ങളും സജ്ജീകരണങ്ങളും ഒരുക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതാണ് ഇത്രയും വിലപ്പെട്ട ജീവനുകൾ നഷ്ടമാകാൻ കാരണമായതെന്ന് ജോൺബ്രിട്ടാസ് പറഞ്ഞു.
മരിച്ച ശുചീകരണതൊഴിലാളികളുടെ ജാതി തിരിച്ചുള്ള കണക്കുകൾ ലഭ്യമല്ലെന്ന് മറുപടിയിൽ പറയുന്നു. ശുചീകരണപ്രവർത്തനത്തിന് ‘ജാതിയില്ല’ എന്ന സർക്കാരിന്റെ വിശദീകരണം വസ്‌തുതകൾക്ക് നേരെയുള്ള കണ്ണടയ്‌ക്കലാണെന്നും ജോൺബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു.









0 comments