പിസ്റ്റൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ അഞ്ചുവയസുകാരന് വെടിയേറ്റു

പ്രതീകാത്മകചിത്രം
പട്ന : ബിഹാറിൽ പിസ്റ്റൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ അഞ്ചുവയസുകാരന് വെടിയേറ്റു. പട്നയിലെ പർസ ബസാർ ഏരിയയിൽ ശനിയാഴ്ചയാണ് സംഭവം. അമ്മാവന്റെ പിസ്റ്റൾ എടുത്ത് കളിക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്ന് സദറിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രഞ്ജൻ കുമാർ പറഞ്ഞു.
ശിവ്നഗർ പ്രദേശത്തെ വീട്ടിൽ അമ്മാവന്റെ പിസ്റ്റളുമായി കളിക്കുന്നതിനിടെ അഞ്ച് വയസുള്ള ഒരു കുട്ടിക്ക് വെടിയേറ്റതായി ശനിയാഴ്ച രാവിലെയാണ് വിവരം ലഭിച്ചതെന്നും പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ലോഡ് ചെയ്ത പിസ്റ്റളുമായി കളിക്കുന്നതിനിടെ താടിയെല്ലിൽ വെടിയേൽക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പിസ്റ്റൾ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.









0 comments