Deshabhimani

പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചു: കുട്ടികൾ ഉൾപ്പടെ 5 മരണം

Accident at Punjab

Photo: NDTV

വെബ് ഡെസ്ക്

Published on Nov 16, 2026, 06:58 AM | 1 min read

ചണ്ഡീ​ഗഡ്: പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. 11 പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. രണ്ടു പേരുടെ നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ദേസോ ബായി, സച്ചിൻ, ജൗൻ, മൻപ്രീത്, ഗുർലീൻ കൗർ എന്നിവരാണ് മരിച്ചത്. ഞായർ വൈകീട്ട് തെഹ് കലന്ദർ ​ഗ്രാമത്തിനു സമീപത്താണ് അപകടമുണ്ടായത്.


വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഫാസിൽക്ക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. ഓടിയെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home