Deshabhimani

കാസർകോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

Shot dead

ഹൈദരലി

വെബ് ഡെസ്ക്

Published on Nov 16, 2026, 12:16 PM | 1 min read

കാസർകോട്: കാസർകോട് മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചക്കല്ല് കാട്ടിപ്പള്ളത്തെ ഹൈദരലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായർ രാത്രി 12 മണിയോടെയാണ് സംഭവം. കാട്ടിപ്പള്ളം കുഴൽകിണറിന് സമീപമുള്ള മൈതാനത്ത് സ്കൂട്ടറിൽ നിന്ന് വീണുകിടക്കുന്ന നിലയിലാണ് ഹൈദരലിയെ സുഹൃത്ത് മുഹമ്മദ് റമീസ് ആദ്യം കണ്ടത്. ഉടൻ തന്നെ സമീപവാസിയുടെ കാറിൽ ചെർക്കള കെകെ പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം സ്കൂട്ടർ മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. സമീപത്തുനിന്നും തോക്കും കണ്ടെത്തി. ഹൈദരലിയുടെ കവിളിലാണ് വെടിയേറ്റത്. തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നതാകാമെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.


തിങ്കൾ രാവിലെ ബേക്കൽ ഡിവൈഎസ്‌പി കെ വിനോദ് കുമാർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലായിരുന്ന ഹൈദരലി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. മൊയ്തുവിന്റെയും ജമീലയുടെയും മകനാണ്. സഹോദരങ്ങൾ: ഷാഫി, ഖദീജ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home