Deshabhimani

തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവം; പട്ടം ജിഎം ജിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ

pattam champion

തിരുവനന്തപുരം നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ പട്ടം ജിഎംജിഎച്ച്എസ്എസ് സ്‌കൂൾ ടീം ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Nov 16, 2026, 11:54 AM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പട്ടം ജിഎംജിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി. പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ മന്ത്രി കെ മുരളീധരൻ ട്രോഫികൾ വിതരണം ചെയ്‌തു.


നാലാഞ്ചിറ സെന്റ് ജോൺസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ബിജു കെ ജോർജ് അധ്യക്ഷനായി. കോർപറേഷൻ എൽഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് വിശിഷ്ടാതിഥിയായി. കൗൺസിലർമാരായ വി എസ് ത്രേസ്യാമ്മ തോമസ്, സി രേഷ്മ, ബി സുഭാഷ്, എഇഒ ലീനാദേവി, നോർത്ത് ബിപിസി സാബു നീലകണ്ഠൻ, ഫാ. നെൽസൺ വലിയവീട്ടിൽ, അജീഷ് കുമാർ, മിനി എൽ ജോൺ, പ്രിയ ജോൺ എന്നിവർ സംസാരിച്ചു. നാലാഞ്ചിറ സെന്റ് ജോൺസ് എച്ച്എസ്എസിലായിരുന്നു കലോത്സവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home