Deshabhimani

പതറാതെ മുന്നോട്ട്; കാലടി സർവകലാശാലയിൽ കലാലയസംഗമം

john brittas kalady

ജോൺ ബ്രിട്ടാസ് എംപി കാലടി സമരപ്പന്തലിൽ.

ഫോട്ടോ: Abhijith V K
വെബ് ഡെസ്ക്

Published on Nov 16, 2026, 11:47 AM | 1 min read

കാലടി : കാലടി സംസ്കൃത സര്‍വകലാശാലയിലെ അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലയിലെ കലാലയങ്ങളില്‍നിന്ന്‌ യൂണിയൻ ഭാരവാഹികളും സംസ്ഥാനത്തെ സർവകലാശാല യൂണിയൻ ഭാരവാഹികളും കാലടിയിലെ സമരപ്പന്തലിലെത്തി. വിസി സിസ തോമസിനും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അന്യായങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധമായി വിദ്യാര്‍ഥികള്‍ അണിനിരന്നു. രാവിലെ 10ന് ജോണ്‍ ബ്രിട്ടാസ് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി എ കെ ശശീന്ദ്രൻ, വി പി സാനു എന്നിവരും സമരപ്പന്തലിലെത്തി.


kalady samaram


സര്‍വകലാശാലയിൽ വിദ്യാര്‍ഥികൾ നടത്തുന്ന സമരം 112–ാം ദിനത്തിലേക്ക് കടന്നു. സര്‍വകലാശാലാ കവാടത്തില്‍ സി പി ശ്രദ്ധ, എം എസ് ശിവകുമാര്‍, കെ എല്‍ അതുല്യ എന്നിവരുടെ നിരാഹാരസമരം നാലാംദിനത്തിലേക്ക് കടന്നു. 13 ദിവസം നിരാഹാരത്തിലുണ്ടായിരുന്ന മൂന്നുപേരെ അറസ്‌റ്റ്‌ചെയ്‌ത്‌ നീക്കിയതിനെത്തുടർന്നാണ്‌ ഇവർ നിരാഹാരം ആരംഭിച്ചത്‌.


kalady samaramഫോട്ടോ: വി കെ അഭിജിത്


സമരവേദിയിലേക്ക് നിരവധിപേര്‍ പിന്തുണയുമായി എത്തുന്നുണ്ട്. ഞായറാഴ്ച സമരത്തിന് ആവേശവും പിന്തുണയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് അരുണ്‍കുമാര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിന്‍ വര്‍ഗീസ്, സെക്രട്ടറി നിഖില്‍ ബാബു, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് രെതു കൃഷ്ണന്‍, സെക്രട്ടറി ആശിഷ് എസ് ആനന്ദ് എന്നിവര്‍ സമരവേദിയിലെത്തി.


kalady samaramഫോട്ടോ: വി കെ അഭിജിത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home