ad
Deshabhimani

യുഎസിൽ നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം; ഗുരുഗ്രാമിൽ എട്ടാം നിലയിൽ നിന്ന് ചാടി 45 കാരൻ ജീവനൊടുക്കി

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 03, 2026, 09:09 PM | 1 min read

ഗുരുഗ്രാം: ഗുരുഗ്രാമിൽ അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടി 45 കാരൻ ജീവനൊടുക്കി. അടുത്തിടെ അമേരിക്കയിൽ നിന്ന് ഹരിയാനയിലേക്ക് മടങ്ങിയെത്തിയ നിഷാന്ത് ആണ് ആത്മഹത്യ ചെയ്തത്.


ശനിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് സംഭവം നടന്നതന്നാണ് റിപ്പോർട്ട്. ഗുരുഗ്രാമിലെ സെക്ടർ 65-ലെ എം3എം എമറാൾഡ് ഹിൽസ് സൊസൈറ്റിയിലാണ് ഇയാൾ താമസിച്ചിരുന്നത്. വിഷാദ രോഗിയായിരുന്നെന്നും ഭാര്യയുമായുണ്ടായ തർക്കം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ 28-നാണ് ഇയാൾ യുഎസിൽ നിന്ന് ഗുരുഗ്രാമിലേക്ക് തിരിച്ചെത്തിയതെന്നും പൊലീസ് പറഞ്ഞു.


സംഭവ സ്ഥലത്ത് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. 12 വർഷം മുൻപ് വിവാഹിതനായ നിഷാന്ത് ഭാര്യയോടൊപ്പം യുഎസിലായിരുന്നു ജോലി ചെയ്തിരുന്നത്. മാതാപിതാക്കൾ ഗുരുഗ്രാമിലാണുള്ളത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളാണ് വിഷാദത്തിലേക്ക് നയിച്ചതെന്നും അതാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും തുടർന്ന് കുടുംബത്തിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home