print edition ഐക്യപോരാട്ടത്തിന് ആഹ്വാനംചെയ്ത് എഐടിയുസി സമ്മേളനം

ബംഗളൂരു: രാജ്യത്തെ ട്രേഡ് യൂണിയനുകളുടെ ഐക്യപോരാട്ടത്തിന് ആഹ്വാനംചെയ്ത് എഐടിയുസി അഖിലേന്ത്യാ സമ്മേളനം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരവേദിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ പ്രക്ഷോഭങ്ങൾക്ക് രൂപംനൽകുന്നതിനും സമ്മേളനം വഴിയൊരുക്കുമെന്ന പ്രഖ്യാപനമാണ് ട്രേഡ് യൂണിയൻ സംഗമവേദിയിൽ ഉണ്ടായത്.
കർണാടക തൊഴിൽമന്ത്രി സന്തോഷ് എസ് ലാദ് യോഗം ഉദ്ഘാടനംചെയ്തു. എഐടിയുസി വൈസ് പ്രസിഡന്റ് കെ സുബ്ബരാമയ്യൻ എംപി അധ്യക്ഷനായി. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്ത് കൗർ, വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം, ഐഎൻടിയുസി ദേശീയ സെക്രട്ടറി ലക്ഷ്മി വെങ്കിടേഷ്, എച്ച്എംഎസ് സെക്രട്ടറി എസ് നാഗനാഥ്, ടിയുസിസി സെക്രട്ടറി ആർ ശിവശങ്കർ, എഐസിസിടിയു ജനറൽ സെക്രട്ടറി ബി ശങ്കർ, സേവ പ്രസിഡന്റ് സോണിയ ജോർജ്, ബിഎംഎസ് വൈസ് പ്രസിഡന്റ് ജി എസ് വിശ്വനാഥ്, യുടിയുസി സെക്രട്ടറി ദീപക് ദാസ്, എഐയുടിയുസി പ്രസിഡന്റ് ആർ കെ ശർമ എന്നിവർ സംസാരിച്ചു.









0 comments