ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; നാല് പേർ പിടിയിൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അന്തർ സംസ്ഥാന മയക്കുമരുന്ന ശൃംഗലയിലെ നാല് പേർ ഡൽഹി പൊലീസിന്റെ പിടിയിൽ. നിതിൻ പഥക് (20), പ്രേം സിംഗ് യാദവ് (30), ഷാലു കുമാർ (45), സഞ്ജയ് സിംഗ് (36) എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശും ഡൽഹിയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് മാഫിയയിലെ കണ്ണികളെയാണ് പിടികൂടിയത്.
ഏകദേശം 4.5 കോടി രൂപ വിപണി വില വരുന്ന മാരക ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 3.5 കിലോ ആൽപ്രാസോലം ഗുളികകളും (3.5 കോടി രൂപ), 1.7 കിലോ ട്രാമഡോൾ ഗുളികകളും (1 കോടി രൂപ) ഉൾപ്പെടുന്നു.
ഉത്തർപ്രദേശിലെ ഭോപുരയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നിന്റെ വലിയൊരു ഭാഗം കണ്ടെടുത്തത്. യാതൊരു വിധ രേഖകളുമില്ലാതെ സൈക്കോട്രോപിക് മരുന്നുകൾ ശേഖരിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയും ചെയ്യുന്ന സംഘടിത ശൃംഖലയാണിത്. പിടിയിലായ നിതിൻ പഥക് ബി എസ്‌സി ബിരുദധാരിയും മുൻപ് ഒരു മെഡിക്കൽ റെപ്രസന്റേറ്റീവായും പ്രവർത്തിച്ചിട്ടുള്ളയാളാണ്.










0 comments