print edition കശ്‌മീരിൽ കേബിൾ കാറിൽ കുടുങ്ങിയ മുന്നൂറോളം പേരെ രക്ഷപ്പെടുത്തി

മലയോര വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗില്‍ കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്ന സംസ്ഥാന –ദേശീയ ദുരന്ത നിവാരണ സേന, ജമ്മു കശ്മീർ പൊലീസ്, കരസേന എന്നിവരടങ്ങിയ സംഘം
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ മലയോര വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി മുന്നൂറോളം പേർ ആയിരക്കണക്കിന് അടി ഉയരത്തിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.
സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാർ സംവിധാനം പൊടുന്നനെ പൂർണമായി പ്രവർത്തനരഹിതമാകുകയായിരുന്നു. കുട്ടികളും സ്‌ത്രീകളും അടക്കമുള്ള വിനോദസഞ്ചാരികൾ പരിഭ്രാന്തരായി. സംസ്ഥാന –ദേശീയ ദുരന്ത നിവാരണ സേന, ജമ്മു കശ്മീർ പൊലീസ്, കരസേന എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെയും ഉയരം കൂടിയ രണ്ടാമത്തെയും കേബിൾ കാർ സംവിധാനമാണ് ഗുൽമാർഗിലേത്. 2017 ജൂണിൽ സമാനരീതിയിൽ അപകടമുണ്ടായി. ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കേബിൾ കാർ തകർന്ന് ഏഴുപേർ മരിച്ചു.











0 comments