ad
Deshabhimani

print edition ബിഹാറില്‍ 30ലക്ഷം പ്രളയബാധിതര്‍

Nepal Flood
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ഗംഗ, ഗന്ധക്, കോസി തുടങ്ങിയ ബിഹാറിലെ പ്രധാന നദികളിലെ ജലനിരപ്പ് ഉയർന്നത്‌ മൂലമുണ്ടായ പ്രളയം ബാധിച്ചത്‌ 30 ലക്ഷത്തിലധികംപേരെ. സംസ്ഥാനത്തെ 16 ജില്ലകളെയാണ്‌ വെള്ളപ്പൊക്കം ബാധിച്ചത്‌. ഇതിൽ പട്ന, ഭോജ്പൂർ, സരൺ, വൈശാലി, ഭഗൽപൂർ, ബെഗുസാരായ്, ബക്‌സർ, സമസ്തിപൂർ, മുൻഗർ, കതിഹാർ, ലഖിസാരായ്, ഖഗരിയ, അർവാൾ എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമാണ്‌.

പട്നയിൽ ഗംഗാനദിയിലെ ജലനിരപ്പ് അപകടരേഖയ്‌ക്ക്‌ രണ്ട് മീറ്ററോളം ഉയരത്തിലാണ്‌ ഒഴുകുന്നത്. ജലനിരപ്പ്‌ വീണ്ടും ഉയരുമെന്ന്‌ മുന്നറിയിപ്പുണ്ട്‌. രക്ഷാപ്രവർത്തനത്തിനായി കേന്ദ്ര സേനകളുൾപ്പെടെ ബിഹാറിലെത്തിയിട്ടുണ്ട്‌.


ബിഹാറിന് കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക സഹായം ആവശ്യപ്പെട്ട് ആർജെഡി നേതാവ്‌ തേജസ്വി യാദവ് പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും 5,000 കോടിയുടെ അടിയന്തര ധനസഹായ പാക്കേജ് അനുവദിക്കണമെന്നുമാണ്‌ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home