ഹിമാചലിൽ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്: നാല് പേരുടെ നില ഗുരുതരം

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 11ഓടെ പത്താൻകോട്ട്-മാണ്ടി ദേശീയപാതയിലാണ് അപകടം. ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
പരിക്കേറ്റവരിൽ ഡ്രൈവറും ഉൾപ്പെടുന്നു. ചമ്പയിൽ നിന്ന് ഉനയിലേക്ക് ബസ് പോകുന്നതിനിടെ നൂർപൂർ സബ് ഡിവിഷനിലെ പത്താൻകോട്ട്-മാണ്ടി ദേശീയപാതയിലാണ് അപകടം.നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി.
അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ മഞ്ജീത് സിംഗ്, പിഹു (11), സംഗീത ദേവി (43), നിതിക (24) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കാൻഗ്ര ജില്ലയിലെ ടാണ്ടയിലുള്ള ഡോ. രാജേന്ദ്ര പ്രസാദ് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അമിത് കുമാർ (26), ഉഷാ റാണി (68), ഭാവന ദേവി (27), ജ്യോതി ദോഗ്ര (45), നിർമ്മല കുമാരി (35), ഷാവീന്ദർ സിംഗ് (47), ഷർവീൻ (28), രഘുവീർ സിംഗ് (45), സഞ്ജീവ് കുമാർ (34), നിതിൻ കുമാർ (7), ബോവി കുമാർ (36), ജീവൻ സിംഗ് (43), ഗുഡ്ഡോ ദേവി (55), പിങ്കി ദേവി (32), കുമാരി മാൻവി (8), സിയ (2), ശിവ് കുമാർ (38), പിയൂഷിക (19), കനിക (24), മിലാപ് ചന്ദ് (3), നാൻസി (18), അജേഷ് കുമാർ (49), നിർമ്മല ദേവി (31), പ്രവീൺ കുമാർ (28) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










0 comments