ad
Deshabhimani

മോദി സർക്കാർ കൊട്ടിഘോഷിച്ച്‌ തുടക്കമിട്ട പദ്ധതി; ജൻധൻ അക്ക‍ൗണ്ടുകളിൽ 26 ശതമാനവും നിഷ്‌ക്രിയം

jandhan
വെബ് ഡെസ്ക്

Published on Nov 11, 2025, 11:58 AM | 1 min read

ന്യൂഡൽഹി: എല്ലാ വീടുകളിലും ബാങ്കിങ്‌ സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മോദി സർക്കാർ കൊട്ടിഘോഷിച്ച്‌ തുടക്കമിട്ട ജൻധൻ അക്ക‍ൗണ്ടുകളിൽ 26 ശതമാനവും നിലവിൽ നിഷ്‌ക്രിയം.


രണ്ടുവർഷമായി ഇ‍ൗ അക്ക‍ൗണ്ടുകൾ വഴി യാതൊരു ഇടപാടും നടക്കുന്നില്ല. കഴിഞ്ഞ വർഷം നിഷ്‌ക്രിയ അക്ക‍‍ൗണ്ടുകൾ 21 ശതമാനമായിരുന്നു. സെപ്‌തംബറിലെ കണക്ക്‌ പ്രകാരം നിഷ്‌ക്രിയ അക്ക‍ൗണ്ടുകൾ 26 ശതമാനമായി വർധിച്ചു.


ആകെ 55.45 കോടി ജൻധൻ അക്ക‍ൗണ്ടുകളാണ്‌ വിവിധ പൊതുമേഖലാ ബാങ്കുകളിലായി രാജ്യത്തുള്ളത്‌. ഇതിൽ 14.28 കോടി അക്ക‍ൗണ്ടുകളാണ്‌ നിലവിൽ നിഷ്‌ക്രിയം. 2025–26 സാമ്പത്തികവർഷത്തിൽ 3.8 കോടി പുതിയ ജൻധൻ അക്ക‍ൗണ്ടുകൾ തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും സെപ്‌തംബർ വരെ 1.32 കോടി അക്ക‍ൗണ്ടുകൾ മാത്രമാണ്‌ തുടങ്ങാനായത്‌.


ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ 32 ശതമാനം ജൻധൻ അക്ക‍ൗണ്ടുകളും യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ 33 ശതമാനം അക്ക‍ൗണ്ടുകളും നിഷ്‌ക്രിയമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home