ad
Deshabhimani

ഇറാനിൽ ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തും; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപ്

Trump

ഡോണാൾഡ്‌ ട്രംപ്

വെബ് ഡെസ്ക്

Published on Jun 11, 2026, 07:01 PM | 1 min read

വാഷിങ്ടൺ : ഇറാനെതിരെ ഇന്ന് രാത്രി ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ്. ഇതിന് പുറമെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ അധികം വൈകാതെ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.


ഇറാനിലെ എണ്ണ, ഗ്യാസ് വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും, വെനിസ്വേലയിൽ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കി എണ്ണ വിപണി നിയന്ത്രണത്തിലാക്കിയ യുഎസ് തന്ത്രം ഇറാനിലും ആവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.


എന്നാൽ ഈ ഓപ്പറേഷന്റെ കൃത്യമായ വിവരങ്ങളോ ഇതിനായി എത്രത്തോളം സൈന്യത്തെ വിന്യസിക്കേണ്ടി വരുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന തിരിച്ചടികൾക്ക് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിലിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home