കപ്പൽ ആക്രമിച്ചത് ഞങ്ങള്‍ തന്നെ; സമ്മതിച്ച് അമേരിക്ക, ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചെന്ന് ആരോപണം

വാഷിങ്ടൺ : ജൽവീർ കപ്പൽ ആക്രമിച്ചത് തങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ച് അമേരിക്ക. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നുവെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡർ സ്ഥിരീകരിച്ചു.
എക്സ് പോസ്റ്റിലൂടെയായിരുന്നു സ്ഥിരീകരണം. 'ഒമാൻ ഉൾക്കടലിലൂടെ ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ച എം ടി ജൽവീറിനെതിരെ നടപടിയെടുത്തു. യുഎസ് സേനയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ ക്രൂ പരാജയപ്പെട്ടതിനെത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്തുവിട്ടു', യുഎസ് സെൻട്രൽ കമാൻഡ് പോസ്റ്റിൽ പറഞ്ഞു.
ഏപ്രിൽ 13 ന് ഉപരോധം ആരംഭിച്ചതിനുശേഷം ഒമ്പത് കപ്പലുകളെയാണ് യുഎസ് ആക്രമിച്ചത്. പിന്നാലെ, യൂറോപ്യൻ യുണിയന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ അക്രമണങ്ങളിൽ നിശബ്ദത പാടില്ലെന്നും മേഖലയിൽ ആകെ അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.









0 comments