ad
Deshabhimani

തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ പേപ്പട്ടി കടിച്ചുപറിച്ചു

stray dog

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 08:58 PM | 1 min read

കിളിമാനൂര്‍ : വഞ്ചിയൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയുടെ മുഖം പേപ്പട്ടി കടിച്ചുപറിച്ചു . കട്ടപ്പറമ്പ് കുന്നിൽ വീട്ടിൽ ഗിരിജ (65)യ്ക്കാണ്‌ കടിയേറ്റത്‌. വ്യാഴം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പനിയെത്തുടർന്ന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഗിരിജ. തുറന്നുകിടന്ന വാതിൽവഴി അകത്തുകയറിയാണ്‌ പേപ്പട്ടി കടിച്ചത്‌. നെറ്റിയിലും തടയാൻ ശ്രമിക്കവെ കൈവിരലിലുമാണ് കടിയേറ്റത്‌. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മറ്റ്‌ മൂന്നുപേർക്കും കടിയേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. രണ്ടുദിവസമായി പ്രദേശത്ത് അലഞ്ഞുനടക്കുന്ന പേപ്പട്ടിയെ പിടികൂടാനായിട്ടില്ല. കരവാരം പഞ്ചായത്തിൽ നിരവധിപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home