സുഹൃത്തുമായി ബന്ധം; യുവതിയെ കൊലപ്പെടുത്തി സഹോദരനും അമ്മയും, തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല

സഹോദരനും അമ്മയും
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. ആൺസുഹൃത്തുമായി ബന്ധം തുടർന്നതിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരനും അമ്മയും അറസ്റ്റിൽ.
19 വയസുകാരിയായ അഭിസെൽവിയാണ് കൊല്ലപ്പെട്ടത്. സേലം സ്വദേശിയായ ഹരി പ്രസാദുമായി അഭിസെൽവി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരുടെയും ബന്ധം തുടക്കം മുതൽ തന്നെ സഹോദരനായ തിരുജ്ഞാനം എതിർത്തിരുന്നു. ജൂൺ ഒമ്പതിനാണ് അഭിസെൽവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സഹോദരനും അമ്മയും തന്നെയാണ് പൊലീസിൽ വിവരമറിയിക്കുന്നത്. പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ വഴക്കിനിടയിൽ അഭിസെൽവിയെ തിരുജ്ഞാനം കഴുത്ത്ഞെരിച്ച് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാനും ആത്മഹത്യയായി ചിത്രീകരിക്കാനും സഹായിച്ചതാണ് അമ്മയുടെ പേരിലുള്ള കേസ്.









0 comments