ad
Deshabhimani

സ്ത്രീധന പീഡനമരണങ്ങൾ കൂടുന്നു, നടപടികൾ കുറയുന്നു

dowry 1
avatar
എൻ എ ബക്കർ

Published on Jul 15, 2025, 04:20 PM | 4 min read

രിഷ്കൃത സമൂഹത്തെ കുറിച്ചുള്ള അഭിമാനങ്ങൾക്കിടയിലും സ്ത്രീധന പീഡനവും അതേ തുടർന്നുള്ള മരണങ്ങളും രാജ്യത്ത് തുടർക്കഥയാവുന്നു. നിയമവിരുദ്ധം എന്ന് വിലക്കിയിട്ടും ആചാരം പോലെ പ്രദേശികഭേദങ്ങളോടെ വിപത്ത് ഒളിച്ചു കടത്തപ്പെടുന്നു. കേരളം ഒരുപരിധിയോളം അകറ്റി നിർത്തിയപ്പോഴും ദുരന്തങ്ങൾ നിലയ്ക്കുന്നില്ല. മിക്ക സംസ്ഥാനങ്ങളിലും സ്ത്രീധന പീഡന പരാതികളിൽ പകുതിയിൽ അധികം കേസുകളും കോടതിവരെ പോലും എത്തുന്നില്ല.


ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിയായ യുവതിയും കുഞ്ഞും ഏറ്റുവാങ്ങിയ ദുരന്തമാണ്  കഴിഞ്ഞ ദിവസം കേരളത്തെ നടുക്കിയത്. പീഡനവിവരങ്ങൾ വെളിപ്പെടുത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് പോലും കാണാതായ സാഹചര്യത്തിലാണ് കേസ് എത്തി നിൽക്കുന്നത്.


സ്ത്രീധന പീഡനങ്ങൾ പലപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് സ്വാധീനിക്കപ്പെടാവുന്നതായി മാറുന്ന സാഹചര്യമാണ്. അഭ്യസ്തവിദ്യരും സമൂഹത്തിൽ ഉന്നത നില അവകാശപ്പെടുന്നവരുമാണ് ഇവിടെ വേട്ടക്കാരാവുന്നത്. ശമ്പളവും അതിന് പുറമെ മറുവഴി ലഭിക്കാവുന്ന സ്രോതസുകളും മുൻനിർത്തി വധൂഗൃത്തിൽ നിന്നുള്ള സമ്മാനങ്ങൾക്ക് വിലപേശി ഭാര്യയെ മരണത്തിലേക്ക് നയിച്ച കേസും അടുത്ത കാലത്ത് കേരളതതിലുണ്ടായി.


രാജ്യത്തുടനീളം പ്രതിദിനം ഇരുപത്തിയൊന്ന് സ്ത്രീധന മരണങ്ങൾ എങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു, പക്ഷേ ശിക്ഷാ നിരക്ക് 34.7 ശതമാനം മാത്രമാണ്. പീഡനവും പീഡനം സഹിക്കാൻ കഴിയാതെ മരണവും ഉണ്ടാവുമ്പോഴാണ് ഇവ പുറത്തെത്തുന്നത്. ഈ മരണങ്ങളിൽ ഭൂരിഭാഗവും തൂങ്ങിമരിച്ചു, വിഷം കഴിച്ചു അല്ലെങ്കിൽ തീകൊളുത്തി എന്നിങ്ങനെ തീരുന്നു.

 

വാർത്ത കഴിഞ്ഞാൽ ഒത്തു തീർപ്പുകാരെത്തും


ന്നത സ്വാധീനത്തിലുള്ള ഒത്തു തീർപ്പുകളാണ് പലപ്പോഴും സ്ത്രീധന പീഡന കേസുകളിലെ തുടർ നടപടികൾ മരവിപ്പിക്കുന്നത്. ഇത് കുറ്റ കൃത്യത്തിൽ ഭാഗഭാക്കായവർക്ക് നിയമത്തിന് പുറത്തു കടക്കാനുള്ള വഴിയും സ്ത്രീധന സമ്പദ്രായത്തിന് തന്നെ പരോക്ഷ പിന്തുണയോടെ നിലനിൽക്കാനുള്ള സാഹചര്യവും ഒരുക്കുന്നു. പോയവർ പോയില്ലെ. ജീവിച്ചിരിക്കുന്നവർക്ക് മാപ്പു നൽകാം എന്ന സമാധാനപ്പെടുത്തൽ തന്ത്രത്തിൽ നിയമം മറയ്ക്കപ്പെടുന്നു.


സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ ആവർത്തനങ്ങളിൽ സാമൂഹിക-സാമ്പത്തിക ഘടകങ്ങളുടെ സങ്കീർണ്ണമായ ഇടപെടലും കാരണമായി നിലകൊള്ളുന്നു. ബന്ധുത്വ ശൃംഖല, വിപുലീകൃത കുടുംബങ്ങളുടെ ഇതിനകത്തെ താത്പര്യ വ്യാപനം, തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം, വരുമാന അസമത്വം, നിയമ സ്ഥാപനങ്ങളുടെ ഇടപെടലിലെ ഫലപ്രാപ്തി പ്രശ്നങ്ങൾ, വെല്ലുവിളി ഏറ്റെടുക്കാനും പോരാട്ടങ്ങൾക്ക് ഒപ്പം നിൽക്കുന്നതിലെ സമൂഹത്തിന്റെ വിമുഖതയും എല്ലാം ഇതിൽ നിർണ്ണായക ഘടങ്ങളാവുന്നു.

dowry

കേസ് ആവും പക്ഷെ മുന്നോട്ട് പോകില്ല


നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ലഭ്യമായ കണക്ക് പ്രകാരം 7000 കേസുകൾ റിപ്പോർട് ചെയ്യപ്പെടുമ്പോൾ കഷ്ടിച്ച് 4,500 കേസുകളിലാണ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്. പരാതികളിൽ 67 ശതമാനത്തിലും ആറുമാസം വരെ വൈകിപ്പിച്ചാണ് പ്രഥമിക അന്വേഷണം എങ്കിലും നടന്നിട്ടുള്ളത്. 6,500 കേസുകൾ കോടതിയിൽ എത്തുമ്പോൾ നൂറ് എണ്ണത്തിൽ മാത്രമാണ് ശിക്ഷ വിധിക്കപ്പെടുന്നത്. ചിലത് നീട്ടി വെക്കപ്പെടുകയും ചിലവ ഒത്തു തീർപ്പിലോ ഭീഷണിയിലോ മടുപ്പിലോ വീണ് തീരുകയും അതുവഴി ഇരകൾ തകരുകയും ചെയ്യുന്നു.


2022 ൽ തെളിവുകളുടെ അഭാവം മൂലം 359 സ്ത്രീധന മരണങ്ങൾ അവസാനിപ്പിച്ചതായി എൻസിആർബി ഡാറ്റ കാണിക്കുന്നു. 4,148 കൊലപാതക കേസുകൾ റിജിസ്റ്റർ ചെയ്യപ്പെട്ടവയായി ഉണ്ടായപ്പോഴാണ് ഇത്.

 

2017- 2022 വർഷങ്ങളിൽ രാജ്യത്ത് നടന്ന 6,100 കൊലപാതക കേസുകളിൽ സ്ത്രീധനം ആയിരുന്നു കാരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ 80 ശതമാനവും ബിഹാർ, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലാണ്. ഡൽഹിയും ഇതിൽ മുന്നിട്ട് നിൽക്കുന്നു.


പലപ്പോഴും സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നിട്ട് നിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളിലാണ് കൂടുതലും സ്ത്രീധന പീഡനവും മരണങ്ങളും നടക്കുന്നത്. എന്നാൽ കേരളം പോലുള്ള സാമൂഹിക ജീവിത സൂചികകളിൽ ഉയർന്ന നിലവാരമുള്ള സംസ്ഥാനങ്ങളിൽ പലപ്പോഴും തിരിച്ചാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്നു നിൽക്കുന്നവർക്കിടയിലാണ് കുടുതലും കേസുകൾ. പണത്തിനും സമ്പത്തിനും വേണ്ടിയുള്ള കൂട്ടായ വേട്ടയാടലുകളാണ്.


dow 6

 

ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങൾ


സ്ത്രീകൾ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളിൽ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തിൽ നിന്നും (ഡൊമസ്റ്റിക് വയലൻസ്) അതിൽ തന്നെ ജീവിത പങ്കാളികളായ പുരുഷന്മാരിൽ നിന്നുമാണ് ( Intimate Partner Violence ).


2022 ൽ രാജ്യത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട് 13,479 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 6,450 മരണങ്ങൾ ഉണ്ടായി. ഇവയിൽ 2,218 മരണങ്ങൾ ഉത്തർപ്രദേശിലാണ്. ബീഹാറും (1,057) മധ്യപ്രദേശും (518) പീഡനങ്ങളിലൂടെ ജീവനെടുത്തതിൽ തൊട്ടുപിന്നിലുണ്ട്.


ഇതേ കാലയളവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 442 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ കർണാടക 167 കേസുകളുമായി മുന്നിലാണ്. തെലങ്കാന 137, തമിഴ്‌നാട് 29, കേരളം 11 എന്നിങ്ങനെയാണ് കണക്കുകൾ.


സ്ത്രീധന പീഠനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഉത്തർപ്രദേശ് ആണ് മുന്നിൽ. ബിഹാർ ആണ് കൂടുതൽ കേസുകൾ (3,580) രജിസ്റ്റർ ചെയ്ത രണ്ടാമത്തെ സംസ്ഥാനം.


ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2,776 സ്ത്രീധന പീഡന കേസുകൾ ഉണ്ടായി. ഇവയിൽ 2,224 കേസുകളുമായി കർണാടകയാണ് മുന്നിൽ, ആന്ധ്രാപ്രദേശ് (298), തമിഴ്‌നാട് (220), കേരളം (28), തെലങ്കാന (6) എന്നിവയാണ് പിന്നാലെ. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ 359 സ്ത്രീധന മരണങ്ങൾ അവസാനിപ്പിച്ചു.


ഈ കണക്കുകൾ എല്ലാം ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റജിസ്റ്റർ പ്രകാരമുള്ളതാണ്. കുറ്റകൃത്യങ്ങളുടെ യഥാർത്ഥ വിവരമല്ല, മറിച്ച് രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ഇത്. സാമൂഹിക സംവിധാനങ്ങളും നിയമസഹായ സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്ന സാഹചര്യത്തിൽ മാത്രമാണ് കേസുകൾ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ എത്തുന്നത്. അല്ലാതിടങ്ങളിലെ കണക്കുകളും നിലയും താരതമ്യം ചെയ്തെടുക്കുമ്പോൾ ഭീതിതമാവും.


അക്രമം പിന്നെ മാപ്പ് പിന്നെയും അക്രമം-

സാവധാനം ആത്മഹത്യയിലേക്ക്


ക്രമം മറയ്ക്കാൻ ഒത്തു തീർപ്പ്. വേദന മറക്കാൻ സ്നേഹ പ്രകടനം ഉപദേശം എന്നിങ്ങനെ പീഡനത്തിന് പലഘട്ടങ്ങളുണ്ട്. ഉദ്ദേശിച്ച പണവും സമ്പത്തും കിട്ടുവോളം തുടരുന്നതാണ് ഇത്. ഇരയായ പെൺകുട്ടി അവസാനം അവസാനം ആത്മഹത്യയിലേക്ക് നയിക്കപ്പെടും. പലസാഹചര്യങ്ങളിലും ഇതാണ് സംഭവിക്കുന്നത്.


ഇന്റിമേറ്റ് പാർട്ണർ വയലൻസ്  (Intimate Partner Violence) ചിലപ്പോൾ ശാരീരികമോ- ലൈംഗികമായോ ഉള്ള അതിക്രമം ആകാം, വൈകാരികവും- മാനസികവുമായ പീഡനം ആകാം, അതുപോലെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകാം.

dowry 4

എല്ലാ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലും ഈ പീഡനങ്ങൾ തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2018 ലെ കണക്കുകൾ പ്രകാരം മൂന്നിൽ ഒരു സ്ത്രീ (30%) പങ്കാളിയിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. സ്ത്രീ കൊലപാതകങ്ങളിൽ 38%വും, സ്ത്രീകളുടെ ആത്മഹത്യകളിൽ മൂന്നിലൊന്നിന് പിന്നിലും പങ്കാളിയുടെ പീഡനമാണെന്ന് കണക്കുകൾ പറയുന്നു. ശാരീരിക-ലൈംഗിക പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ കണക്ക് ചില രാജ്യങ്ങളിൽ 50% ത്തിലും കൂടുതലാണ്.


പീഡനങ്ങൾ നേരിട്ടും അല്ലാതെയും വ്യക്തിയെ ബാധിക്കാം. ശാരീരിക-മാനസിക ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല, നീണ്ട കാലം ഈ സമ്മർദ്ദാവസ്ഥയിൽ തുടരുന്നത് നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. നിശ്ശബ്ദവും സാവധാവുമായുള്ള ശാരീരികമോ ചിലപ്പോൾ മാനസികമോ ആയ കൊലപാതകങ്ങളാണ് ഇത്.


ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്ന കുട്ടികളുടെ ആരോഗ്യവും മോശമാകും. ശാരീരിക വളർച്ച കുറവ്, പോഷകാഹാര കുറവ്,  ശിശു മരണ നിരക്ക് തുടങ്ങിയവ ഇത്തരം സഹാചര്യത്തിൽ വളരുന്ന കുട്ടികളിൽ കൂടുതലാണ്. അതോടൊപ്പം കുട്ടിയുടെ മാനസിക വളർച്ചയെയും ബാധിക്കാം. അവരുടെ സാമൂഹിക ബോധത്തെ തന്നെ തെറ്റായ രീതിയിൽ രൂപപ്പെടുത്തുന്നതിന് കാരണമാവാം.

dw

ത്തരത്തിൽ പീഡനങ്ങൾ നടത്തുന്നവർക്കും ചിലപ്പോൾ കുറ്റബോധമോ പേടിയോ തോന്നാം. അതുകൊണ്ടുതന്നെ പീഡകർ ഇരയെ ആശ്വസിപ്പിക്കാൻ പലതും ചെയ്യും. ക്ഷമ പറയുക, തിരുത്താനുള്ള ആഗ്രഹം അറിയിക്കുക, അതിനുള്ള ശ്രമം തുടങ്ങുക. പങ്കാളി ഉപേക്ഷിച്ചു പോയാൽ മരിക്കും എന്ന് ഭീഷണിപ്പെടുത്തുക. എന്നിങ്ങനെ അവർക്ക് തന്ത്രപരമായ പടവുകൾ ഉണ്ട്. ഇത് വ്യക്തിയോ കുടുംബം തന്നെയുമോ ഭാഗഭാക്കാവുന്ന ഒരു ചൂഴ്നിലയായി രൂപപ്പെടും.


 ഇരയായ വ്യക്തിക്ക് കടുത്ത അമർഷവും സങ്കടവും ഉണ്ടെങ്കിലും ചിലപ്പോൾ താൻ കാരണമാണ് ഇങ്ങനെ ഉണ്ടായത് എന്നൊരു ചിന്ത നിർമ്മിച്ചെടുക്കാം. അതുപോലെ പങ്കാളി തിരുത്തലുകൾ വരുത്തി നല്ലൊരു വ്യക്തിയാകും എന്ന പ്രതീക്ഷയും ഉണ്ടാക്കാം. അതിനിടെ ഓരോ ഘട്ടത്തിലും തെന്നി നീങ്ങി അനിശ്ചിതമായ മുന്നോട്ട് പോകാം. അതുകൊണ്ടു തന്നെ ബന്ധത്തിൽ തുടരാനുള്ള ആത്മഹത്യാപരമായ തീരുമാനം എടുക്കാം.


ഒടുവിൽ കുരുക്ക് അഴിച്ചു മാറ്റാൻ പറ്റാതെ വരും. സമൂഹവും ഇതിൽ സദാചാര സംഹിതകളാൽ പരോക്ഷമായ പങ്ക് വഹിക്കുന്നു. അതോടെ എവിടെയും രക്ഷയില്ല എന്ന ഘട്ടത്തിലേക്ക് ഇരയെ എത്തിക്കുന്നു. ഗേ, ലെസ്‌ബിയൻ ബന്ധങ്ങൾ, ട്രാൻസ്ജൻഡർ വ്യക്തി ബന്ധങ്ങൾ, സഹജീവിത ബന്ധങ്ങൾ ഇവയിൽ എല്ലാം സാമ്പത്തിക താത്പര്യങ്ങൾ മാറിമറിയുമ്പോൾ ഇത്തരം പീഡനം കടന്നു വരാം.d

 

 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home