ad
Deshabhimani

കർണാടകത്തിൽ 20 മയിലുകള്‍ ചത്ത നിലയിൽ; അന്വേഷണം

Peacock
വെബ് ഡെസ്ക്

Published on Aug 04, 2025, 03:13 PM | 1 min read

ബം​ഗളൂരു: കർണാടകത്തിലെ ഹനുമന്തപുരയില്‍ 20 മയിലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. 17 പെൺ മയിലുകളെയും മൂന്ന് ആൺ മയിലുകളെയും കൃഷിയിടത്തിൽ ചത്ത നിലയിലാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍ എത്തി പരിശോധന നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.



ഒരു മാസത്തിനിടെ 20 കുരങ്ങുകളെയും പെൺകടുവയെയും നാലു കുഞ്ഞുങ്ങളെയും ചത്തിരുന്നു. ഇതിന് പിന്നാലെയാണ് മയിലുകളെയും കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് റിപ്പോർട്ട്. വിഷം കലർന്ന പശു ഇറച്ചി ഭക്ഷിച്ചാണ് കടുവയും കുഞ്ഞുങ്ങളും മരിച്ചതെന്നും കണ്ടെത്തിയിരുന്നു.


ചാമരാജനഗർ ജില്ലയിലെ മഹദേശ്വര കുന്നുകളിലെ ഹുഗ്യം വനമേഖലയിലെ കടുവകളാണ് ചത്തത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ചിക്കമഗളൂരു കൊപ്പ നിവാസികളായ കൊണപ്പ, മാദരാജു, നാഗരാജ എന്നിവരാണ് അറസ്റ്റിലായത്. കീടനാശിനിനൽകി കൊന്ന പശുവിന്റെ ജഡം കടുവകളെ കുടുക്കാനായി കാട്ടിൽ തള്ളുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു. പശുവിന്റെ ഉടമയും സുഹൃത്തുക്കളുമാണ് പിടിയിലായത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home