ad
Deshabhimani

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാ‌ടി വിദ്യാർഥിനി ജീവനൊടുക്കി

Suicide

Photo: NDTV

വെബ് ഡെസ്ക്

Published on Sep 03, 2026, 10:49 PM | 1 min read

മുംബൈ: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. മഹാരാഷ്ട്ര സത്താറയിലെ യശ്വന്ത്റാവു ചൗഹാൻ സയൻസ് കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി സൃഷ്ടി ഭാനുദാസ്(19) ആണ് ജീവനൊടുക്കിയത്. ബുധൻ രാത്രിയാണ് സംഭവം. ഹോസ്റ്റൽ മുറിയിൽ നിന്നും സൃഷ്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.


ബുധനാഴ്ച രാത്രി കുളിമുറിയിൽ പോവുകയാണെന്ന് പറഞ്ഞുപോയ സൃഷ്ടി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടുകയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.


അടുത്തിടെ ഹോസ്റ്റലിലെ കുളിമുറിയിൽ ചില ചുവരെഴുത്തുകളിൽ പരാതി ഉയർന്നിരുന്നു. കുളിമുറിയുടെ ചുമരുകളിൽ മോശം വാക്കുകൾ എഴുതിവെച്ചതായി കണ്ടതോടെ അധികൃതർ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില വിദ്യാർഥിനികളെ ചോദ്യം ചെയ്തു. വിഷയത്തിൽ വിദ്യാർഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താനും കോളേജ് അധികൃതർ തീരുമാനം എടുത്തിരുന്നു. ഇതിനിടെയാണ് സൃഷ്ടി ജീവനൊടുക്കിയത്.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home