നാഗ്പൂര്‍ സ്ഫോടക വസ്തു നിര്‍മ്മാണ ഫാക്ടറിയിലെ പൊട്ടിത്തെറി, മരണം 17 ആയി

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ സ്ഫോടക വസ്തു നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
നാഗ്പൂരിലെ കതോൾ താലൂക്കിലെ റൗൾഗാവിൽ പ്രവർത്തിക്കുന്ന എസ്ബിഎൽ എനർജി ലിമിറ്റഡ് എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. ഖനനത്തിനും വ്യവസായ മേഖലയ്ക്കും ആവശ്യമായ സ്ഫോടക വസ്തുക്കളാണ് കമ്പനി നിർമ്മിക്കുന്നത്.
കമ്പനിയുടെ ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിൽ രാവിലെ ഏഴ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമ്മാണ യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ 21 പേർ മരിച്ചതിന് തൊട്ടടുത്ത ദിവസമാണ് നാഗ്പൂരിലും സമാനമായ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.










0 comments