മധ്യപ്രദേശിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഭോപാൽ: മധ്യപ്രദേശിലെ വിദിഷയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടിൽനിന്ന് സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചത്. നവംബർ 14നായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
നവംബർ 15ന് പെൺകുട്ടിയുമായി കുടുംബാംഗങ്ങൾ വിദിഷയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകളും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. ബിഎൻഎസ് 64(2)(m), 65(1), 70(1), 70(2), 87, 115(2) എന്നീ വകുപ്പുകളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി സിറ്റി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര സിങ് അറിയിച്ചു. രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.









0 comments