ad
Deshabhimani

print edition മുംബെെയിൽ 7 മാസത്തിനിടെ കാണാതായത്‌ 145 കുട്ടികളെ

MISSING 2
വെബ് ഡെസ്ക്

Published on Dec 15, 2025, 12:01 AM | 1 min read

മുംബെെ: മും​ബൈ​യി​ൽ നി​ന്നും ഏഴ്‌ മാസത്തിനിടെ 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ കാ​ണാ​താ​യി. ക​ഴി​ഞ്ഞ 36 ദി​വ​സ​ത്തി​നു​ള്ളി​ൽ മാത്രം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 82 കു​ട്ടി​ക​ളെ കാ​ണാ​തായി. ഇ​തി​ൽ 41 പെ​ൺ​കു​ട്ടി​ക​ളും 18 വ​രെ പ്രാ​യ​മു​ള്ള 13 ആ​ൺ​കു​ട്ടി​ക​ളുമുണ്ടെന്ന്‌ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ശ​ങ്കാ​ജ​ന​ക​മാ​യ റിപ്പോർട്ട്‌ പുറത്തുവന്നതോടെ മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാരിനെതിരെ വ്യാപക വിമർശമുയർന്നു. ജൂൺ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 145 കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യാണ്‌ പൊ​ലീ​സ് രേ​ഖ​ക​ൾ. കു​ർ​ള വി​ല്ലേ​ജ്, വ​ക്കോ​ള, പ​വാ​യ്, മാൽ​വാ​നി, സ​ക്കി​നാ​ക്ക തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കുട്ടികളെ കാണാതാവുന്നതിനുപിന്നിൽ മ​നു​ഷ്യ​ക്ക​ട​ത്താണെന്ന സംശയവുമുണ്ട്‌. ജൂണിൽ കാണാതായത്‌ 26 പെൺകുട്ടികളെയാണ്‌. ഇതിലൊന്നും കാര്യമായ അന്വേഷണ പുരോഗതിയുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home