അധ്യാപകരെ കുത്തി പരിക്കേൽപ്പിച്ച് വിദ്യാർഥി

റായ്പൂർ > ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി രണ്ട് അധ്യാപകരെ കുത്തി പരിക്കേൽപ്പിച്ചു. പഠനത്തിൽ പുറകിലായപ്പോൾ ഉപദേശിച്ചതിനാണ് അധ്യാപകരെ പരിക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അധ്യാപകരെ കുത്തിയ ശേഷം കുട്ടി ഓടി രക്ഷപ്പെട്ടു. അധ്യാപകരിൽ ഒരാളുടെ നില ഗുരുതരമാണ്. ജുനൈദ് അഹ്മദ് എന്ന അധ്യാപകനെയാണ് ആദ്യം കുത്തിയത്. ജുനൈദ് അഹ്മദിനെ രക്ഷിക്കുവാൻ ശ്രമിച്ചപ്പോഴാണ് കുൽപ്രീത് സിങ്ങെന്ന അധ്യാപകനെയും വിദ്യാർഥി കുത്തിയത്.
സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടു വന്നപ്പോഴും ഹാജർ കുറഞ്ഞപ്പോഴും ഉപദേശിച്ചതാണ് വൈരാഗ്യത്തിനു കാരണം. ബാഗിൽ കത്തികൊണ്ടു വന്നാണ് അധ്യാപകരെ കുത്തിയത്.









0 comments