ad
Deshabhimani

ഡൽഹിയിൽ ആശാ വർക്കർമാരുടെ ഉജ്വല മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:20 AM | 0 min read


ന്യൂഡൽഹി
ആശാ വർക്കർമാരുടെയും ഫെസിലിറ്റേറ്റർമാരുടെയും അടിയന്തരാവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജന്തർ മന്ദറിൽ മാർച്ചും ധർണയും നടത്തി. ആശാ പദ്ധതിയിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 26,000 രൂപയായി ഉയർത്തുക, സാമൂഹ്യസുരക്ഷ പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. ആശാ വർക്കേഴ്‌സ്‌ ആൻഡ്‌ ഫെസിലിറ്റേറ്റേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിച്ച  മാർച്ചിലും ധർണയിലും 13 സംസ്ഥാനത്തുനിന്നെത്തിയവർ പങ്കെടുത്തു. ധർണ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ കെ ഹേമലത ഉദ്‌ഘാടനം ചെയ്‌തു.

ഫെഡറേഷൻ ജനറൽ സെക്രട്ടറി മധുബിത ബന്ദോപാധ്യായ, എംപിമാരായ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, വി ശിവദാസൻ, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, അങ്കണവാടി വർക്കേഴ്‌സ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ആർ സിന്ധു, ജയ്‌ഭഗവാൻ, പ്രസന്നകുമാരി,  എം ബി പ്രഭാവതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home