വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ മാര്‍​ഗനിര്‍ദേശം ; ഹര്‍ജി തള്ളി സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 02:26 AM | 0 min read


ന്യൂഡൽഹി
വിദ്വേഷപ്രസംഗങ്ങളും വ്യാജ അവകാശവാദങ്ങളും ഒന്നല്ലെന്ന്‌ സുപ്രീംകോടതി. നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ തടയാൻ മാര്‍​ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഹിന്ദുസേനാസമിതി പ്രസിഡന്റ്‌ സുർജീത്‌സിങ് യാദവ്‌ നൽകിയ ഹർജി തള്ളിയാണ്‌ സുപ്രീംകോടതി നിരീക്ഷണം.

 വിദ്വേഷപ്രസംഗങ്ങൾക്ക്‌ എതിരായ ഹർജികൾ നേരത്തെ തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ പുതിയവ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. വിദ്വേഷപ്രസംഗത്തിന്റെ നിർവചനത്തെ കുറിച്ച്‌ ഹർജിക്കാർക്ക്‌ തെറ്റിദ്ധാരണയുണ്ടെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ചൂണ്ടിക്കാണിച്ചു. ‘ആരെങ്കിലും നടത്തുന്ന തെറ്റായ പ്രസ്‌താവനകളും വ്യാജ അവകാശവാദങ്ങളും വിദ്വേഷപ്രസംഗത്തിന്റെ പരിധിയിൽ വരുന്നില്ല’ –- ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. വിദ്വേഷപ്രസംഗങ്ങൾ ഉണ്ടായാൽ പരാതിക്ക്‌ കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കണമെന്ന്‌ 2021 ഒക്ടോബറില്‍ ഷഹീൻ അബ്‌ദുള്ള കേസിൽ സുപ്രീംകോടതി സംസഥാനങ്ങൾക്ക്‌ നിർദേശം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home