ബിജെപി സർക്കാരുകൾക്ക് തിരിച്ചടി; ബുൾഡോസർ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:04 PM | 0 min read

ന്യൂഡൽഹി > ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ഏതെങ്കിലും കാരണത്താൽ വീടുകൾ ഒഴിപ്പിക്കണമെങ്കിൽ നിയമപരമായി നോട്ടീസ് നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒരു വ്യക്തി കുറ്റക്കാരനാണോ എന്നു കണ്ടെത്താനുള്ള അധികാരം കോടതികൾക്കാണ്. സർക്കാരുകൾക്ക് ശിക്ഷ വിധിക്കാൻ അധികാരമില്ല. കോടതികളുടെ അധികാരത്തിലേക്കാണ് സർക്കാർ കടന്നു കയറുന്നത്. കോടതി പറയാത്ത വിധി നടപ്പാൻ സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ  സുപ്രധാനമായ വിധിയിൽ പറയുന്നു.  

പാർപ്പിടം ഒരാളുടെ മൗലിക ആവകാശമാണ്.  ഒരു വ്യക്തി കേസിൽ പെട്ട് ശിക്ഷിക്കപ്പെട്ടാൽ പോലും അയാളുടെ വീട് പൊളിച്ചുമാറ്റുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്. വീടുകളോ കെട്ടിടങ്ങളോ പൊളിക്കുന്നതിന് നിയമവും നടപടിക്രമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. കൃത്യമായ നോട്ടീസ് നൽകുകയും വീട്ടുടമയുടെ വിശദീകരണം കേൾക്കുകയും വേണം. അധികാര ദുർവിനിയോഗം അനുവദിക്കാൻ ആകില്ലെന്നും ജനാധിപത്യത്തിന്റെ വളർച്ചക്ക്  വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതർക്കും ചില അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ട്. നിയമപരമായ അവകാശങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാരുകൾക്ക് നിർദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലേതടക്കമുള്ള ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.



deshabhimani section

Related News

View More
0 comments
Sort by

Home