സ്കൂൾ ​ഗേറ്റ് മറിഞ്ഞുവീണ് 6 വയസുകാരൻ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 03:09 PM | 0 min read

ഹൈ​ദരാബാദ് > തെലങ്കാനയിൽ സ്കൂൾ ​ഗേറ്റ് മറിഞ്ഞ് ശരീരത്തിൽ വീണ് 6 വയസുകാരൻ മരിച്ചു. ഹൈദരാഹാദിലെ ഹയാത്ന​ഗർ സില്ല പരിഷത് സ്കൂളിലാണ് സംഭവം. തിങ്കൾ വൈകിട്ട് നാലോടെയായിരുന്നു അപകടം. ഒന്നാം ക്ലാസ് വിദ്യാർഥിയായ അജയ് ആണ് ഇരുമ്പുകൊണ്ടുള്ള സ്‌കൂൾ ഗേറ്റ് വീണ് മരിക്കുന്നത്. ഗേറ്റിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ​ഗേറ്റ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മരണത്തെത്തുടർന്ന് മാതാപിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. എസ്എഫ്ഐയും വിഷയത്തിൽ പ്രതിഷേധം നടത്തി. കുട്ടിയുടെ മരണത്തിന്റെ  ഉത്തരവാദിത്തം പ്രിൻസിപ്പൽ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home