ad
Deshabhimani

പുരാണ കഥാപാത്രങ്ങൾ നൽകരുത്‌; സായ്‌ പല്ലവിക്കെതിരെ തീവ്ര വലതുപക്ഷത്തിന്റെ സൈബർ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 08:35 AM | 0 min read

ചെന്നൈ> നടി സായ് പല്ലവിക്കെതിരെ സംഘപരിവാർ ഉൾപ്പടെയുള്ള തീവ്ര വലതുപക്ഷ ഹാൻഡിലുകളുടെ സൈബർ ആക്രമണം. 2022 ൽ ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്‌താവനയുടെ പേരിലാണ്‌ ആക്രമണം. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചെന്ന്‌ ആക്ഷേപിച്ചാണ്‌ തീവ്രവലതുപക്ഷ ഹാൻഡിലുകൾ ആക്രമണം നടത്തുന്നത്‌.  

2022ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട്  നടി അന്ന്‌ നൽകിയ അഭിമുഖത്തിലെ നക്‌സലിസത്തെക്കുറിച്ചുള്ള ഭാഗങ്ങളാണ്‌ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. സിനിമയിൽ നടി നക്‌സെൈലറ്റായാണ്‌ വേഷമിട്ടിരിക്കുന്നത്‌‌.

ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലുള്ളവരെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് സായ് പല്ലവി അന്ന് പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തനിക്ക്‌ ശരിയായി തോന്നുന്നില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്രമമല്ല മാർഗമെന്നും സായ് പല്ലവി അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ ഭാഗം മാത്രം കട്ട്‌ ചെയ്‌താണ്‌ തീവ്രവലതുപക്ഷ ഹാൻഡിലുകൾ  ആക്രമണം നടത്തുന്നത്‌.

ഇതോടൊപ്പം മറ്റന്നാൾ ഇറങ്ങുന്ന അമരൻ സിനിമ ബഹിഷ്‌കരിക്കാനും  നിതീഷ്‌ തിവാരിയുടെ 'രാമായണ" സിനിമയിൽ നിന്ന്‌ സായ്‌ പല്ലവിയെ ഒഴിവാക്കാനും ഇവർ ആവശ്യപ്പെട്ടു.  
മുമ്പ്‌ തെലുഗു ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങള്‍ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്ലീം സമുദായത്തില്‍പ്പെട്ടവർക്കെതിരെ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകതകളും അവസാനിപ്പിക്കണം എന്ന് നടി അഭിപ്രായപെട്ടിരുന്നു. ഇതിനെതിരെ നടി സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home