പാർടി കോൺഗ്രസ്‌ വിജയിപ്പിക്കാൻ ആയിരംപേരുടെ സ്വാഗതസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 02:47 AM | 0 min read


മധുര
2025 ഏപ്രിൽ രണ്ടു മുതൽ ആറു വരെ മധുരയിൽ നടക്കുന്ന സിപിഐ എം 24–-ാം പാർടി കോൺഗ്രസ്‌ വിജയിപ്പിക്കാൻ ആയിരം പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. നൂറുകണക്കിന്‌ പ്രവർത്തകരും ബഹുജനങ്ങളും പങ്കെടുത്ത സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സു വെങ്കിടേശൻ എംപി അധ്യക്ഷനായി.

പൊളിറ്റ്‌ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി സമ്പത്ത്‌, യു വാസുകി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം സെൽവസിങ്‌,  എൻ ഗുണശേഖരൻ, ജി സുകുമാരൻ, എസ്‌ എ പെരുമാൾ, എ ലാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ വിജയരാജൻ, നാഗൈമാലി  എംഎൽഎ, എസ്‌ കെ പൊന്നുത്തായ്‌, എസ്‌ ബാല, ആർ സച്ചിതാനന്ദം എം പി, മധുര അർബൻ സെക്രട്ടറി എം ഗണേശൻ, സബർബൻ ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പിബി അംഗം ജി രാമകൃഷ്‌ണൻ, മുതിർന്ന നേതാക്കളായ ടി കെ രംഗരാജൻ, എ കെ പദ്‌മനാഭൻ, എ സൗന്ദർരാജൻ, എസ്‌ എ പെരുമാൾ, എ ലാസർ എന്നിവർ ഓണററി ചെയർപേഴ്‌സൺമാരായും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, മുതിര്‍ന്ന നേതാക്കളായ ‌‌‌വി മീനാക്ഷി സുന്ദരം, വെങ്കടേഷ്‌ ആത്രേയ, അരുണൻ, ആർ വൈഗൈ, പ്രമുഖ നടി രോഹിണി എന്നിവർ രക്ഷാധികാരികളായും പ്രവർത്തിക്കും. കെ ബാലകൃഷ്‌ണനാണ്‌ സ്വാഗതസംഘം ചെയർമാൻ. സെക്രട്ടറിയായി സു വെങ്കിടേശൻ എം പിയെയും ട്രഷററായി മധുക്കൂർ രാമലിംഗത്തെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home