ബംഗളൂരുവിൽ തകർന്നുവീണ കെട്ടിടം നിർമിച്ചത് അനധികൃതമായി; നടപടിയെടുക്കുമെന്ന് ഡി കെ ശിവകുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 02:11 PM | 0 min read

ബം​ഗളൂരു > ബം​ഗളൂരുവിൽ തകർന്നുവീണ കെട്ടിടം നിർമിച്ചത് അനധികൃതമായെന്ന് വിവരം. ഇന്നലെയാണ് കിഴക്കൻ ബം​ഗളൂരുവിലെ ഹോരമാവ് അ​ഗാര ഏരിയയിലാൽ കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ചത്. പത്തോളം പേർ കെട്ടിടത്തിൽ കുടുങ്ങിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടം നിർമിച്ചത് നിയമങ്ങളൊന്നും പാലിക്കാതെയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കർശനമായ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷമായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

അനധികൃതമായാണ് കെട്ടിട നിർമാണം നടക്കുന്നത്. നിർമാണത്തിന് അനുമതി നൽകിയിട്ടില്ല. കെട്ടിടത്തിന്റെ ഉടമയ്ക്കും കരാറുകാരനുമെതിരെ കർശന നടപടിയെടുക്കും. ബംഗളൂരുവിൽ എല്ലായിടത്തും നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളും കണ്ടെത്തുമെന്നും ഈ കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഡി കെ ശിവകുമാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home