യോഗേന്ദ്ര യാദവിന്‌ നേരെ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 09:22 PM | 0 min read

ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ സ്വരാജ്‌ പാർടി അധ്യക്ഷൻ യോഗേന്ദ്ര യാദവിന്റെ യോഗത്തിനുനേരെ ആക്രമണം. അകോളയിലെ വേദിയിലേക്ക്‌ പ്രകാശ്‌ അംബേദ്‌കറുടെ വഞ്ചിത്‌ ബഹുജൻ അഘാഡി പ്രവർത്തകർ ഇരച്ചുകയറി. മൈക്കും കസേരകളും തല്ലിത്തകർത്തു.

യോഗേന്ദ്ര യാദവിനെ രക്ഷപെടുത്തി കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ്‌ വാഹനത്തിന്‌ നേരെയും ആക്രമണമുണ്ടായി. അമ്പതോളം പേർ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർക്ക്‌ ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home