ബോംബ് ഭീഷണി: വിസ്താര എയർലൈൻസ് വഴി തിരിച്ചുവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 04:13 PM | 0 min read

ഡൽഹി > ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ച ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയെന്നും പരിശോധനകൾ നടക്കുന്നുണ്ടെന്നും എയർലൈൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

സുരക്ഷാ ഏജൻസികൾ അനുമതി നൽകിയാൽ വിമാനം സർവ്വീസ് തുടരും. ഒക്‌ടോബർ 18ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്താര-യു.കെ 17ന് സോഷ്യൽ മീഡിയയിൽ സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 40ഓളം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ ‘നോ ഫ്ലൈ’ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home