ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:44 PM | 0 min read


ന്യൂഡൽഹി
ഗാസയിൽ ഇസ്രയേൽ ഒരു വർഷമായി നടത്തുന്ന വംശഹത്യാ യുദ്ധത്തിൽ പ്രതിഷേധിച്ച്‌ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി യുദ്ധവിരുദ്ധദിനം ആചരിച്ചു. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുക, ഇസ്രയേലിലേക്കുള്ള ഇന്ത്യയുടെ ആയുധക്കയറ്റുമതി അവസാനിപ്പിക്കുക, സ്വതന്ത്ര പലസ്‌തീൻരാഷ്‌ട്രം നിലവിൽവരുംവിധം ദ്വിരാഷ്‌ട്ര പരിഹാരം ഉണ്ടാക്കാൻ ഇന്ത്യ ഇടപെടുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ബഹുജനപ്രസ്ഥാനങ്ങളും പൗരസമൂഹ സംഘടനകളും പങ്കാളികളായി.

ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കോ -ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ–-ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home