ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു > ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.
എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments