ശ്രീപെരുംപത്തൂർ സാംസങ് പ്ലാന്റ്‌ പണിമുടക്ക്‌ ; അറസ്‌റ്റിലായ തൊഴിലാളികളെ മോചിപ്പിക്കണം : സിഐടിയു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 05:52 PM | 0 min read


ന്യൂഡൽഹി
തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂർ സാംസങ് പ്ലാന്റിൽ പണിമുടക്കിയ തൊഴിലാളികളെ അന്യായമായി അറസ്‌റ്റ്‌ ചെയ്‌ത സംഭവത്തിൽ സിഐടിയു കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഫ്രിഡ്‌ജ്‌, വാഷിങ്ങ്‌മെഷീൻ, ടിവി തുടങ്ങിയ ഗൃഹോപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിൽ തൊഴിലാളികളെ മനുഷ്യത്വരഹിതമായ തരത്തിൽ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം നേരത്തെയുണ്ട്‌. ഒട്ടും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിലാണ്‌ മണിക്കൂറുകൾ ഇടവേളകളില്ലാതെ പണിയെടുക്കേണ്ടത്‌.

ന്യായമായ അവകാശങ്ങൾക്ക്‌ വേണ്ടി 1723 തൊഴിലാളികൾ 90 ശതമാനം പേരും എട്ട്‌ ദിവസം പണിമുടക്കി. അനുരഞ്‌ജനചർക്ക്‌ മാനേജ്‌മെന്റ്‌ തയ്യാറാകാത്തതിനെ തുടർന്ന്‌ തിങ്കളാഴ്‌ച്ച കാഞ്ചീപുരം കലക്ടറുടെ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്താനും തീരുമാനിച്ചു. എന്നാൽ, അതിന്‌ മുമ്പ്‌ യൂണിയൻ പ്രസിഡന്റ്‌  ഇ മുത്തുകുമാർ ഉൾപ്പടെ നൂറിലധികം തൊഴിലാളികളെ അന്യായമായി പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. സമാധാനപൂർവം പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക്‌ നേരെ പൊലീസ്‌ അനാവശ്യമായി കൈയ്യേറ്റം നടത്തിയതായും ആക്ഷേപമുണ്ട്‌. ഈ സാഹചര്യത്തിൽ തമിഴ്‌നാട്‌ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ അടിയന്തിരമായി ഇടപെട്ട്‌ ഇവരെ മോചിപ്പിക്കണമെന്നും ന്യായമായ അവകാശം അനുവദിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home