ഗുജറാത്ത് വെള്ളപ്പൊക്കം ; ജനവാസമേഖലയിൽ 
24 മുതലകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 11:15 PM | 0 min read


അഹമ്മദാബാദ്
​ഗുജറാത്തിലെ വഡോദരയിൽ കനത്തമഴയിൽ വിശ്വാമിത്രി നദിയിൽ വെള്ളപ്പൊക്കമുണ്ടായതോടെ മുതലകള്‍ കൂട്ടത്തോടെ  ജനവാസമേഖലയിലേക്ക്. ആ​ഗസ്റ്റ് 27 മുതൽ 29 വരെ 24 മുതലകളെയാണ് ജനവാസമേഖലയിൽ നിന്ന് വനംവകുപ്പ് പിടികൂടിയത്. രണ്ടടി നീളമുള്ള ചെറിയ മുതല മുതൽ 14 അടി നീളമുള്ള വമ്പൻ മുതല വരെ നാട്ടിലിറങ്ങി.

440 മുതലകള്‍ വിശ്വാമിത്രി നദയിലുണ്ടെന്നാണ് കണക്ക്. മുതല ആരെയും ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home