ക്ഷേത്രത്തിൽ തീക്കനലിലൂടെ നടക്കുന്നതിനിടെ വീണു: ഏഴുവയസുകാരന് സാരമായ പൊള്ളൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 03:22 PM | 0 min read

ചെന്നൈ> തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിൽ തീക്കനലിലൂടെ നടക്കുന്നതിനിടെ വീണ ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. ചടങ്ങിന്റെ ഭാഗമായാണ്‌ രണ്ടാം ക്ലാസുകാരൻ തീകനലിലൂടെ നടന്നത്‌. ശരീരത്തിന്റെ 41 ശതമാനം പൊള്ളലേറ്റ കുട്ടിയെ കീഴ്പ്പാക്കം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി തിരുവള്ളൂര്‍ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലായിരുന്നു സംഭവം. പിതാവ്‌ മണികണ്ഠനോടൊപ്പമാണ്‌ കുട്ടി  ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍ പോയതെന്ന് പൊലീസ് പറഞ്ഞു.

കനലിലൂടെ നടക്കുന്നതിനിടെ മോനിഷ് കാല്‍ വഴുതി വീഴുകയും തുടർന്ന്‌ കുട്ടിയെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മോനിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ്‌ അറിയിച്ചു. കനലിലൂടെ നടക്കാന്‍ ഭയന്ന മോനിഷിനെ  മറ്റുള്ളവര്‍ ചേര്‍ന്ന് നടക്കാൻ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിൽ  വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home