ബംഗളൂരുവിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 02:04 PM | 0 min read

ബം​ഗളൂരു > ബം​ഗളൂരുവിൽ കനത്ത മഴ. മഴ ശക്തമായതോടെ ന​ഗരത്തിലെ റോഡുകൾ വെള്ളക്കെട്ടിലായി. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാനറൂട്ടുകളിൽ ഗതാഗതം തടസപ്പെടുമെമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെ രാത്രി മുതലാണ് ന​ഗരത്തിൽ മഴ ശക്തമായത്. ഒരാഴ്ചയോളം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Home