"കേന്ദ്രം സംസ്ഥാനങ്ങളുടെ 
വരുമാനം ശുഷ്‌കമാക്കുന്നു' : ജോൺ ബ്രിട്ടാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:21 AM | 0 min read

ന്യൂഡൽഹി
ഡൽഹി കേന്ദ്രീകരിച്ചുള്ള കോളനിയുടെ വിധേയപ്രദേശങ്ങളായാണ് സംസ്ഥാനങ്ങളെ കേന്ദ്രം നോക്കിക്കാണുന്നതെന്ന്‌ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. രാജ്യസഭയിൽ ധനബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ വരുമാനം ശുഷ്‌കമാക്കി കേന്ദ്രം വിഭവസമാഹരണം നടത്തുകയാണ്‌. 2019-–-2020ൽ സെസും സർചാർജ്ജുമായി കേന്ദ്രം പിരിച്ചെടുത്തത്‌ 2,54,545 കോടി രൂപയാണെങ്കിൽ 2023–-20-24ൽ ഇത് 5,00,000 കോടി രൂപയിൽ കൂടുതലായി. 96.81 ശതമാനമാണ്‌ വർധന.  സെസും സർചാർജും സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടതല്ലാത്ത ഇനങ്ങളാണ്‌. സാധാരണ നികുതിയിനത്തിലാണ് സമാഹരണമെങ്കിൽ അതിന്റെ  41 ശതമാനം  സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതാണ്. വയനാട് ദുരന്തത്തെ തീവ്രതയുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം ഉറപ്പാക്കണം.
 ഈ പ്രഖ്യാപനം നടത്താതെ പ്രധാനമന്ത്രി വയനാട് നിരീക്ഷണത്തിന് പോകുന്നതുകൊണ്ട് കേരളത്തിന്  പ്രയോജനമില്ല–- ബ്രിട്ടാസ്‌ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home