കേരളത്തിനായി എയിംസ്‌ പരിഗണനയിലെന്ന്‌ കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 06:20 PM | 0 min read

ന്യൂഡൽഹി> കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കുന്നത് പരിഗണനയിലെന്ന്‌ കേന്ദ്രസർക്കാർ. ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിലാണ്‌  കേന്ദ്ര ആരോഗ്യ മന്ത്രി  ജെ പി നദ്ദ മറുപടി നൽകിയത്‌. കഴിഞ്ഞ ദിവസം ലോക്‌സഭയിലടക്കം എയിംസ്‌ ആവശ്യത്തിൽ എംപിമാർ പ്രതിഷേധിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ നദ്ദ വിസമ്മതിച്ചിരുന്നു.

പാർലമെന്റ് വളപ്പിൽ എംപിമാർ പ്രതിഷേധിച്ചുവെങ്കിലും അവഗണിക്കപ്പെട്ടു.  വിവിധ സംസ്ഥാനങ്ങൾക്കായി ഇതിനോടകം 22 എയിംസ് അനുവദിച്ചതായി മറുപടി നൽകിയ നദ്ദ, മറ്റ്‌ സംസ്ഥാനങ്ങളിലേയ്‌ക്കും  എയിംസ്‌ വ്യാപിപ്പിക്കുമന്നും പറഞ്ഞു. 

വളരെ കാലമായുള്ള കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്നും  ആരോഗ്യമേഖലയിൽ വളരെയേറെ പുരോഗതി കൈവരിച്ച മാതൃകാ സംസ്ഥാനത്തിന്‌  എയിംസ്‌ നൽകുമോ എന്നതിൽ വ്യക്തമായ മറുപടി വേണമെന്നുമായിരുന്നു ബ്രിട്ടാസിന്റെ ആവശ്യം.  ആരോഗ്യമന്ത്രിയുട മുറപടി പ്രതീക്ഷ നല്കുന്നതാണന്ന്‌ ബ്രിട്ടാസ്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home