ബിൽക്കിസ്‌ ബാനു കേസ്‌: കുറ്റവാളികളുടെ ഹർജികൾ പരിഗണിക്കാതെ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 07:05 PM | 0 min read

ന്യൂഡൽഹി > ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളുടെ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. രാധേശ്യാം ഭഗവൻദാസ്‌ ഷാ, രാജുഭായ്‌ ബാബുലാൽ സോണി എന്നിവരുടെ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ചാണ്‌ നിലപാടെടുത്തത്‌. ഗുജറാത്ത്‌ വംശഹത്യക്കിടെ ഉണ്ടായ ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികൾക്ക്‌ നൽകിയ ശിക്ഷാ ഇളവ്‌ സുപ്രീംകോടതിയുടെതന്നെ മറ്റൊരു ബെഞ്ച്‌ ജനുവരി എട്ടിന്‌ റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ്‌ കുറ്റവാളികളിൽ രണ്ട്‌ പേർ കോടതിയിലെത്തിയത്‌.

സുപ്രീംകോടതിയുടെ ഒരു ബെഞ്ച്‌ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം ഹർജികൾ നൽകിയ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇതെങ്ങനെ നിയമപരമായി നിലനിൽക്കുമെന്ന്‌ ചോദിച്ച ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ഖന്ന മറ്റൊരു ബെഞ്ച്‌ പുറപ്പെടുവിച്ച ഉത്തരവിനെതിരായ അപ്പീലിൽ ഞങ്ങൾക്ക്‌ അടയിരിക്കാനാകില്ലെന്നും വ്യക്തമാക്കി. പ്രതികൾക്ക് വേണ്ടി അഭിഭാഷകൻ ഋഷി മൽഹോത്രയാണ് ഹർജി പിൻവലിക്കാൻ അനുമതി ആവശ്യപ്പെട്ടത്. രാധേശ്യാം ഭഗവൻദാസ്‌ ഷാ ഇടക്കാല ജാമ്യത്തിനും അപേക്ഷിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home